ഹെൽത്ത് കാർഡ്: സുതാര്യത ഉറപ്പാക്കാൻ ഡി.എം.ഒ മാർക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി

സർക്കാർ സംവിധാനങ്ങൾ അട്ടിമറിക്കാൻ ശ്രമമെന്നും മന്ത്രി

Update: 2023-02-02 16:03 GMT
Advertising

ഹെൽത്ത് കാർഡിന്റെ സുതാര്യത ഉറപ്പാക്കാൻ ഡി.എം.ഒ മാർക്ക് നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാജ ഹെൽത്ത് കാർഡ് സംബന്ധിച്ച് നേരിട്ട് ബോധ്യമുള്ളവർക്ക് പരാതി നൽകാമെന്നും ഡോക്ടർമാരുടെ ഫീസ് ഒഴിവാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

"2011 ലെ നിയമമാണ് ഭക്ഷണമുണ്ടാക്കുന്നവരും വിതരണം ചെയ്യുന്നവരും ആരോഗ്യ പരിശോധന നടത്തണമെന്നത്. ധാരാളം പേർ ഇനിയും ഹെൽത്ത് കാർഡ് എടുക്കാൻ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ നടക്കുന്നു. സർക്കാർ സംവിധാനങ്ങൾ അട്ടിമറിക്കാൻ ശ്രമമുണ്ട്. കുറ്റക്കാർക്ക് എതിരെ കർശന നടപടിയുണ്ടാകും. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഹെൽത്ത് കാർഡിന് കൈക്കൂലി വാങ്ങിയ സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായി മറ്റ് നടപടികൾ ഉണ്ടാകും"

"മെഡിക്കൽ നൈതികതയ്ക്ക് എതിരായ കാര്യങ്ങളാണ് നടക്കുന്നത്. വ്യാജ മെഡി. സർട്ടിഫിക്കറ്റ് നൽകാൻ പാടില്ല. കുറച്ച് മാസങ്ങൾക്ക് ശേഷം ഡിജിറ്റൽ കാർഡിലേക്ക് മാറും. ഹെൽത്ത് കാർഡിന്റെ സുതാര്യത ഉറപ്പാക്കാൻ ഡി എം ഒ മാർക്ക് നിർദേശം നൽകി. വ്യാജ ഹെൽത്ത് കാർഡ് സംബന്ധിച്ച് നേരിട്ട് ബോധ്യമുള്ളവർക്ക് പരാതി നൽകാം. വകുപ്പുകൾ തമ്മിൽ ഏകോപന കുറവ് ഉണ്ടായിട്ടില്ല". മന്ത്രി കൂട്ടിച്ചേർത്തു. 

 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News