ഒമിക്രോൺ ജാഗ്രതാ നിർദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി
ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിരീക്ഷണത്തില്‍ അലംഭാവം കാണിക്കരുത്
കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിരീക്ഷണത്തില്‍ അലംഭാവം കാണിക്കരുത്. റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴ് ദിവസം ക്വാറന്‍റെനിലും ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. അല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസമാണ് നിരീക്ഷണം. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വീണ ജോര്‍ജ് അഭ്യര്‍ഥിച്ചു. കേരളത്തില്‍ അഞ്ച് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അതേസമയം തമിഴ്നാട്ടിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി എം. സുബ്രമണ്യനാണ് ഇക്കാര്യമറിയിച്ചത്. ഡിസംബർ പത്തിന് നൈജീരിയയിൽനിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ 47കാരനാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തെ ചെന്നൈ രാജീവ്ഗാന്ധി ജനറൽ ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിലെ ഏഴോളം പേരുടെ സ്രവ സാമ്പിൾ ജനിതക ശ്രേണീ പരിശോധനക്കായി പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേന്ദ്രത്തിലേക്ക് അയച്ചു.