വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കനത്ത മഴയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്

Update: 2023-07-25 10:51 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചു.  24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറും. കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരിൽ വയോധിക വെള്ളത്തിൽ വീണ് മരിച്ചു.

കണ്ണൂർ അരിയിൽ കണ്ടിയിൽ നാരായണിയാണ് വെള്ളത്തിൽ വീണ് മരിച്ചത്. വയലിൽ പണിക്ക് പോയ നാരായണിയെ ഇന്ന് രാവിലെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലാലാണ് മൃതദേഹം കണ്ടെത്തിയത്.തുമ്പയിൽ മത്സ്യതൊഴിലാളികളെ കാണാതായി.തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിനെയാണ് വള്ളം മറിഞ്ഞ് ആണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. കഠിനംകുളത്ത് ശക്തമായ തിരയിൽ പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു.

മലപ്പറം കൊളപ്പുറത്ത് ബൈക്ക് യാത്രക്കാരുടെ മേൽ മരക്കൊമ്പ് പൊട്ടിവീണു. പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപം മതിൽ ഇടിഞ്ഞു വീണ് നിർത്തിയിട്ടിരുന്ന രണ്ടു ആംബുലൻസുകൾക്ക് കേടുപാട് സംഭവിച്ചു. കോഴിക്കോട് മുക്കം കറുത്ത പറമ്പിൽ പെട്രോൾ പെട്രോൾ പമ്പിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. കുന്നിടിച്ചാണ് നിർമാണം നടത്തിയതെന്നാണ് ആരോപണമുണ്ട്.

എറണാകുളം വടക്കൻ പറവൂരിൽ ട്രഷറി കെട്ടിടം തകർന്ന് വീണു. രാത്രി പെയ്ത കനത്ത മഴയിലാണ് ജീർണ്ണാവസ്ഥയിലായിരുന്ന കെട്ടിടം തകർന്നത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം മരം കടപുഴകി വീണ് ഗതാതഗം തടസ്സപ്പെട്ടു. തൃശൂർ പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു ഷട്ടർ തുറന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News