ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Update: 2022-05-22 00:40 GMT
Advertising

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലാണ്‌ അലർട്ട്‌.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സ്വാധീന ഫലമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും വരുംദിവസങ്ങളിൽ ലഭിക്കും.

ഈ മാസം 27ഓടെ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News