തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ: ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച്‌ ഗവർണർ ഇറങ്ങിപ്പോയി

തമിഴ്നാട് സർക്കാരുമായി ഭിന്നത തുടരുന്നതിനിടെയാണ് ഗവർണർ ആർ.എൻ രവി നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിച്ചത്

Update: 2025-01-06 07:10 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ഗവർണർ ഇറങ്ങിപ്പോയി.

ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ചാണ് ഇത്തവണ പ്രതിഷേധം. തമിഴ്നാട് സർക്കാരുമായി ഭിന്നത തുടരുന്നതിനിടെയാണ് ഗവർണർ ആർ.എൻ രവി നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിച്ചത്. ഗവർണക്കെതിരെ ഡിഎംകെ സഖ്യ എംഎൽഎമാർ സഭയിൽ പ്രതിഷേധിച്ചു. 

സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും മുൻപ് ദേശീയഗാനം ആലപിക്കണമെന്ന ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്നാണ് സർക്കാർ തയാറാക്കിയ പ്രസംഗത്തിന്റെ ഒരു വരി പോലും വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയത്. ഗവർണർക്കെതിരെ പ്രതിഷേധവുമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ ഇന്ന് സഭയിലെത്തിയത്. 

തമിഴ്‌നാട് നിയമസഭ ഭരണഘടനയെയും ദേശീയ ഗാനത്തെയും ഒരിക്കല്‍ കൂടി അപമാനിച്ചുവെന്ന് പിന്നീട് രാജ്‌ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗവര്‍ണര്‍ ആരോപിച്ചു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News