പത്തനംതിട്ടയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു; നാറാണംതോടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു

Update: 2022-08-01 05:40 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. ഇന്ന്  തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലകളിലും പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുണ്ട്.

പത്തനംതിട്ട അത്തിക്കയത്ത് ഒരാൾ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടു. അത്തിക്കയം സ്വദേശി റെജി ചീങ്കയിലാണ് ഒഴുക്കിൽപ്പെട്ടത്.ഫയർഫോഴ്‌സ് തെരച്ചിൽ ആരംഭിച്ചു. തഹസിൽദാർ ഉൾപ്പെടെ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.

നാറാണംതോടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. റാന്നി നാറാംണംതോട് സ്വദേശി റെജിക്കുട്ടന് പള്ളത്തിന്റെ വീട്ടില് അപകടം നടന്നത്. ഇന്നലെ 6മണിയോട് കൂടി അപകടം. വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു.

അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു.'കടലിലെ കാറ്റ് അപകടകരമായതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. വനത്തിലെ ട്രക്കിങ് നിരോധിക്കണം വിനോദ സഞ്ചാര ബോട്ടിങ് നിർത്തണം'. താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്ത് തീരദേശമേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. തെൻമലയിൽ സഞ്ചാരികളുടെ ട്രക്കിംഗ് നിർത്തിവെച്ചു.

അതിശക്തമായ മഴയ്ക്കും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ ക്വാറിങ്, മൈനിംഗ് പ്രവർത്തനങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.

മഴക്കെടുതി രൂക്ഷമായതോടെ കൊല്ലം ജില്ലയിൽ അഞ്ച് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

കൺട്രോൾ റൂം ഫോൺ നമ്പറുകൾ

ജില്ലാ കൺട്രോൾ റൂം

ലാൻഡ് ലൈൻ : 0474-2794002, ൨൭൯൪൦൦൪

മൊബൈൽ : 9447677800 (വാട്ട്‌സാപ്പ്)

ടോൾ ഫ്രീ നമ്പർ : 1077

താലൂക്ക് കൺട്രോൾ റൂം

കരുനാഗപ്പള്ളി : 0476-2620233

കുന്നത്തൂർ : 0476-2830345

കൊല്ലം : 0474-2742116

കൊട്ടാരക്കര : 0474-2454623

പത്തനാപുരം : 0475-2350090

പുനലൂർ : 0475-2222605

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News