പെരുമ്പാവൂരിൽ തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
അസ്സം സ്വദേശി മുഹമ്മദിന്‍റെ മകൻ അൽ അമീൻ ആണ് (5) മരിച്ചത്
Update: 2025-01-04 06:11 GMT
കൊച്ചി: കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ അഞ്ചുവയസുകാരന് ദാരുണ അന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസ്സം സ്വദേശി മുഹമ്മദിന്‍റെ മകൻ അൽ അമീൻ ആണ് (5) മരിച്ചത്.
രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തെങ്ങിന്‍റെ അടിഭാഗം കേടായി നിന്നത് ശ്രദ്ധയിൽ പെടാതെ ഇതിന്‍റെ സമീപത്ത് തീ ഇട്ടപ്പോൾ, ചൂടേൽക്കാൻ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. മരോട്ടി ചുവട് സ്വദേശി അബ്ദുൽ സലാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാടക കെട്ടിടങ്ങൾ.