ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും

റിപ്പോർട്ടിൽ പരാമർശമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാത്ത വിവരങ്ങളായിരിക്കും പുറത്തുവരിക.

Update: 2024-08-17 00:39 GMT
Advertising

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാർ പുറത്തുവിടും. റിപ്പോർട്ടിൽ പരാമർശമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാത്ത വിവരങ്ങളായിരിക്കും പുറത്തുവരിക. രാവിലെ 11ന് അപേക്ഷകർക്ക് റിപ്പോർട്ട് നൽകാനാണ് തീരുമാനം.

റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചതോടെ സർക്കാർ തലത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കോടതിയുടെ സ്റ്റേ ഇല്ലാത്തതുകൊണ്ട് റിപ്പോർട്ട് പുറത്തുവിടുന്നതിന് തടസ്സമില്ലെന്ന നിലപാടിലാണ് വിവരാവകാശ കമ്മീഷൻ.

റിപ്പോർട്ടിലെ പേജ് 49, 81 മുതൽ 100 വരെയുള്ള പേജുകൾ, പാരഗ്രാഫ് 165 മുതൽ 196 വരെയുള്ള ഭാഗം, ഖണ്ഡിക 96 എന്നിവയാണ് ഒഴിവാക്കിയിട്ടുള്ളത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ത്രീകൾ നൽകിയിട്ടുള്ള മൊഴികളും, തെളിവുകളും ആണ് ഈ ഭാഗങ്ങളിൽ ഉള്ളത്. നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും കോടതിവിധികൾക്കും ഒടുവിലാണ് സമർപ്പിക്കപ്പെട്ട് നാലര വർഷത്തിനുശേഷം റിപ്പോർട്ട് ഇന്ന് പുറത്തുവരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News