കോഴികളെ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പരാതി

മലപ്പുറം പാലക്കാട് ജില്ലകളിലായി കോടികളുടെ തട്ടിപ്പ് നടന്നതായാണ് പരാതി

Update: 2021-09-30 16:44 GMT
Advertising

കര്‍ഷകരിൽ നിന്ന് കോഴികളെ വാങ്ങിയ ശേഷം പണം നൽകാതെ മൊത്ത കച്ചവടക്കാര്‍ മുങ്ങിയതായി പരാതി.അമ്പതോളം കോഴിഫാം ഉടമകളെയാണ് ഏജന്‍റുമാര്‍ പറ്റിച്ചത് . മലപ്പുറം പാലക്കാട് ജില്ലകളിലായി കോടികളുടെ തട്ടിപ്പ് നടന്നതായാണ് പരാതി.

കോഴി വിലയായി രണ്ട് ലക്ഷം മുതല്‍ മുപ്പത്തിയേഴ് ലക്ഷം രൂപ വരെ കിട്ടാനുള്ളവരുണ്ട് ‍.പാലക്കാട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ള മൂന്ന് ഏജന്‍റുമാര്‍ക്കാണ് ഇവര്‍ കോഴികള്‍ വിറ്റിരുന്നത്.മുമ്പ് നടന്ന ഇടപാടുകളിൽ കൃത്യമായി പണം നൽകിയിരുന്നു .ഇങ്ങനെ കർഷകരുടെ വിശ്വാസമാർജിച്ചാണ് തട്ടിപ്പ് നടത്തിയത്.ലക്ഷങ്ങൾ നഷ്ട്ടമായി പ്രതിസന്ധിയിലായ കര്‍ഷകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News