വധഗൂഢാലോചനാ കേസ്; മൂന്നാഴ്ചത്തേക്ക് മാധ്യമങ്ങൾ വാർത്ത നൽകരുതെന്ന് കോടതി

രഹസ്യവിചാരണ സംബന്ധിച്ച് വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും അന്വേഷണം നടക്കുന്ന കേസുകളിൽ ശേഖരിച്ച വസ്തുതകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും ആരോപിച്ചാണ് ദിലീപിന്റെ സഹോദരീ ഭർത്താവായ സുരാജ് കോടതിയിൽ ഹരജി നൽകിയത്.

Update: 2022-04-19 09:44 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് സംബന്ധിച്ച വാർത്തകൾ നൽകുന്നതിന് വിലക്ക്. മൂന്നാഴ്ചത്തേക്ക് മാധ്യമങ്ങൾ കേസ് സംബന്ധിച്ച വാർത്തകൾ നൽകരുതെന്ന് ഹൈക്കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സുരാജിനെതിരെയുള്ള വാർത്തകൾ നൽകുന്നതിനാണ് വിലക്ക്.

രഹസ്യവിചാരണ സംബന്ധിച്ച് വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും അന്വേഷണം നടക്കുന്ന കേസുകളിൽ ശേഖരിച്ച വസ്തുതകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും ആരോപിച്ചാണ് ദിലീപിന്റെ സഹോദരീ ഭർത്താവായ സുരാജ് കോടതിയിൽ ഹരജി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയാണ് സുരാജ്. ഹരജിക്കാരൻ, ഹരജിക്കാരന്റെ അഭിഭാഷകർ, അടുപ്പമുള്ളവർ തുടങ്ങിയവരെക്കുറിച്ച് മുൻവിധിയുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News