സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂനിേഫോമില്‍ മതവിശ്വാസം പാലിക്കാനവുന്നില്ലെന്ന ഹരജിയില്‍ ഇടപെടാതെ ഹൈക്കോടതി

സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റിൽ ചേരാൻ ആരും നിർബന്ധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Update: 2021-09-22 16:13 GMT
Editor : Suhail | By : Web Desk
Advertising

സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂനിേഫോമിനൊപ്പം ഇസ്‍ലാമിക വസ്ത്രധാരണത്തിന് അനുമതി നൽകണമെന്ന ആവശ്യത്തിൽ ഇടപെടാതെ ഹൈകോടതി. കോഴിക്കോട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.ഇക്കാര്യത്തിൽ ഹരജിക്കാരി നിവേദനം നൽകിയാൽ പരിഗണിക്കണമെന്നും കോടതി അറിയിച്ചു.

നിലവിലെ പൊലീസ് യൂനിഫോമിൽ മത വിശ്വാസം പാലിക്കാനാവില്ലെന്നായിരുന്നു കോടതിക്കു മുന്നിലെത്തിയ ഹരജി. എന്നാല്‍ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റിൽ ചേരാൻ ആരും നിർബന്ധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യൂനിഫോം മാനദണ്ഡം പാലിക്കാനാവില്ലെങ്കിൽ ഹരജിക്കാരിക്ക് എസ്.പി.സി.യിൽ ചേരാതിരിക്കാം.

എസ്.പി.സി അംഗമാവുകയെന്നത് പാഠ്യപദ്ധതിയുടെ ഭാഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് സർക്കാറിന് നിവേദനം നൽകുമെന്നും പരിഗണിക്കാൻ നിർദേശിക്കണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു. ഇത് കോടതി അനുവദിക്കുകയായിരുന്നു. നിവേദനം രണ്ടാഴ്ചക്കകം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News