സാന്റിയാഗോ മാർട്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ നടപടി ഹൈക്കോടതി ശരിവെച്ചു
910 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്
Update: 2023-09-21 08:12 GMT
കൊച്ചി: ലോട്ടറി നികുതിവെട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടിക്കെതിരെ സാന്റിയാഗോ മാർട്ടിൻ സമർപ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടി ചോദ്യം ചെയ്ത് സാന്റിയാഗോ മാർട്ടിൻ നൽകിയ ഹരജി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.
സാന്റിയാഗോ മാർട്ടിന്റെ 910 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ടെ ഡിവിഷൻ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്. വിൽക്കാത്ത ലോട്ടറി ടിക്കറ്റുകൾ വിറ്റുവെന്ന് ചൂണ്ടികാട്ടി നികുതി വെട്ടിപ്പ് നടത്തി കോടികളുടെ ക്രമക്കേട് സാൻറിയാഗോ മാർട്ടിൻ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.