മദ്യ വില്‍പനശാലകളിലെ തിരക്ക്; നടപടികൾ സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയില്‍

മദ്യ വിൽപനശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

Update: 2021-07-13 08:41 GMT
Advertising

സംസ്ഥാനത്തെ മദ്യ വിൽപനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെന്ന് സര്‍ക്കാര്‍. ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ച സാഹചര്യത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

അതേസമയം, മദ്യ വിൽപനശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രധാന പാതയോരങ്ങളിൽ മദ്യ വില്‍പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ബവ്റിജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

മദ്യ വില്‍പനശാലകളിലെ തിരക്കിൽ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബെവ്കോയുടെ നിസഹായാവസ്ഥ അല്ല, ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോള്‍ മദ്യ വില്‍പനശാലകളില്‍ 500 പേരാണ് ക്യൂ നില്‍ക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News