ഷാൻ വധകേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുളള കർശന ഉപാധികളോടെയാണ് ജാമ്യം

Update: 2022-01-13 06:13 GMT
Editor : Lissy P | By : Web Desk
Advertising

ഷാൻ വധകേസിലെ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേർത്തല സ്വദേശി അഖിൽ, 12-ാം പ്രതി തൃശൂർ സ്വദേശി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുളള കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ ആംബുലൻസിൽ രക്ഷപെടുത്താനും ഒളിവിൽ താമസിപ്പിക്കാനും സഹായിച്ചവരാണ് ഇവർ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News