'അക്കൗണ്ട് ഫ്രീസ് ആക്കിയാൽ ആളുകൾ എങ്ങനെ ജീവിക്കും'; അക്കൗണ്ട് മരവിപ്പിക്കലിൽ ഇടപെട്ട് ഹൈക്കോടതി

അക്കൗണ്ട് ഫ്രീസ് ആയവർ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ

Update: 2023-04-20 07:28 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: അക്കൗണ്ട് മരവിപ്പിക്കലിൽ ഇടപെട്ട് ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. അക്കൗണ്ടുകൾ ഫ്രീസ് ചെയ്‌താൽ ആളുകൾ എങ്ങനെ ജീവിക്കും എന്ന് ജസ്റ്റിസ് വിജു എബ്രഹാം ചോദിച്ചു. അക്കൗണ്ട് ഫ്രീസ് ആയവർ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. 

എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു. സിആർപിസി 102 പ്രകാരമല്ലാതെ എങ്ങനെയാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാൻ കഴിയുന്നതെന്നും കോടതി ചോദിച്ചു. അതിനാൽ, ഇക്കാര്യത്തിൽ കൃത്യമായ പരിശോധന വേണമെന്നും കോടതി നിർദേശിച്ചു. 

അതേസമയം, വിഷയം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ധനകാര്യമാന്ത്രി കെ.എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തിൽ ഗൗരവമായി ഇടപെടും. ചില തട്ടിപ്പുകൾ നടക്കുന്നുണ്ട്. സാങ്കേതികമായ ചില കാര്യങ്ങൾ കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. മീഡിവൺ അന്വേഷണ പരമ്പരയോടായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ കുറേയധികം ദിവസങ്ങളായി പരമ്പരകളായി ഇതുസംബന്ധിച്ച വാർത്തകൾ മീഡിയവൺ പരമ്പരകളായി നൽകയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലിൽ നിന്നായി നിരവധിയാളുകൾക്ക് ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആവുകയും പണം നഷ്ടമാവുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനിടെ ആലപ്പുഴക്ക് പിന്നാലെ കണ്ണൂരിലും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയിൽ നിന്ന് ഫെഡറൽ ബാങ്ക് പിന്മാറിയത് സംശയങ്ങൾക്കിടയുണ്ടാക്കുന്നുണ്ട്. നിയമപോരാട്ടത്തിനൊരുങ്ങിയെന്ന് കണ്ടപാടെ പൊടുന്നനെയുള്ള ഫെഡറൽ ബാങ്കിന്റെ നീക്കമാണ് സംശയം ജനിപ്പിക്കുന്നത്. എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്ത കേസുകള്‍ ചൂണ്ടിക്കാട്ടി ആളുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന ബാങ്ക് നടപടി ചട്ടപ്രകാരമല്ലെന്ന് വ്യക്തമാവുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News