ടൈറ്റാനിയം അഴിമതിക്കേസ് സി.ബി.ഐ അന്വേഷിക്കും; ഉത്തരവിട്ട് ഹൈക്കോടതി
ടൈറ്റാനിയത്തിലെ മാലിന്യ സംസ്‌കരണ പദ്ധതിയിൽ 86 കോടിയുടെ അഴിമതിയുണ്ടെന്ന് നേരത്തേ വിജിലൻസ് കണ്ടെത്തിയിരുന്നു
Update: 2023-11-14 08:03 GMT
കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ടൈറ്റാനിയത്തിലെ മാലിന്യ സംസ്‌കരണ പദ്ധതിയിൽ 86 കോടിയുടെ അഴിമതിയുണ്ടെന്ന് നേരത്തേ വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ എസ് ജയൻ നൽകിയ ഹരജിയിലാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
നേരത്തേ സംസ്ഥാന സർക്കാർ കേസ് സി.ബി.ഐക്ക് വിട്ടെങ്കിലും ഏറ്റടുക്കാൻ സി.ബി.ഐ തയ്യാറായിരുന്നില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടിൽ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെയാണ് അഴിമതി ആരോപണം.