സ്വർണക്കടത്ത് കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

യു.എ.പി.എക്ക് വ്യക്തമായ തെളിവുകൾ എവിടെയെന്ന് കോടതി ചോദിച്ചു

Update: 2021-11-02 11:57 GMT
Advertising

നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിൽ എൻ.ഐ.എ നിലപാടുകളെ തള്ളി ഹൈക്കോടതി. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു. സ്വർണക്കടത്തിലെ ലാഭം എതെങ്കിലും തീവ്രവാദപ്രവർത്തനങ്ങൾക്കായി പ്രതികൾ ഉപയോഗിച്ചതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. പ്രതികൾ ഏതെങ്കിലും വിധത്തിലുളള തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെട്ടതായി കുറ്റപത്രത്തിൽ ഇല്ലെന്നും ഹൈക്കോടതി.

യു.എ.പി.എക്ക് വ്യക്തമായ തെളിവുകൾ എവിടെയെന്ന് കോടതി ചോദിച്ചു. ഹാജരാക്കിയ രേഖകൾ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്.സ്വർണക്കളളക്കടത്ത് രാജ്യത്തിൻറെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. വൻതോതിൽ കളളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതാണ് സാമ്പത്തിക തീവ്രവാദ പരിധിയിൽ വരുന്നതെന്നും കോടതി വ്യക്തമാക്കി. 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News