ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി

നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി

Update: 2023-11-26 17:12 GMT
Advertising

കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

നിലവിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് ഇത്തരത്തിൽ സ്‌റ്റേജ് കാര്യേജിനുള്ള അനുമതിയുള്ളത്. അതുകൊണ്ട് തന്നെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കുന്നതിനെതിരായി വലിയ തോതിലുള്ള അമർഷം കെ.എസ്.ആർ.ടി.സിക്കും സർക്കാരിനുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. ഈ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 

ചട്ടങ്ങളനുസരിച്ച് ഓൾ ഇന്ത്യടൂറിസ്റ്റ് പെർമിറ്റ് ലഭിച്ച വാഹനങ്ങൾക്ക് സ്റ്റേജ് കാര്യേജായി സർവീസ് നടത്താൻ സാധിക്കില്ല. എന്നാൽ റോബിൻ ബസിന് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താനുള്ള ഇടക്കാല അനുമതി ഹൈക്കോടതി നൽകിയിരുന്നു. ഈ ഇടക്കാല ഉത്തരവിന്റെ പേരിലാണ് പലസ്ഥലങ്ങളിലും നിയമം ലംഘിച്ചുകൊണ്ട് ബസ് സർവീസ് നടത്തിയത്. ഏതായാലും ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് ഈ ഉത്തരവിൽ പറയുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News