കോൺഗ്രസ് വഴിതടയൽ; ജോജു ജോർജിന്റെ പരാതിയിലെ കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് ജോജു അറിയിച്ചിരുന്നു
ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ വഴി തടയലിനെതിരെ പ്രതികരിച്ചതുമായി ബന്ധപ്പെട്ടുള്ള ജോജു ജോർജിന്റെ പരാതിയിലെ കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കേസാണ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് ജോജു അറിയിച്ചിരുന്നു.
വഴിതടയൽ സമരത്തിനിടെയാണ് നടൻ ജോജുവും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. തന്നെ ആക്രമിക്കുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തുവെന്ന ജോജുവിന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് അറസ്റ്റിലായ ടോണി ചമ്മണിയടക്കമുള്ള അഞ്ച് പേർക്ക് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകുകയായിരുന്നു. അഞ്ചുപേരും 37,500 രൂപ വീതം കെട്ടിവെച്ചും 50000 രൂപയുടെ രണ്ടു ആൾജാമ്യത്തിലുമാണ് ജാമ്യത്തിലിറങ്ങിയത്. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ടായിരുന്നത്.
High Court says Joju George's cases against Congress leaders cannot be quashed