എൻ.എസ്.എസ് നാമജപ യാത്രയ്ക്കെതിരായ കേസിലെ തുർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്
Update: 2023-08-10 13:32 GMT
കൊച്ചി: തിരുവനന്തപുരത്ത് നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെതാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതീവ സുരക്ഷാ മേഖലയിലാണ് പ്രതിഷേധം നടന്നതെന്നും, അതിനാൽ പങ്കെടുത്തവർക്കെതിരെ കേസ് നിലനിൽക്കുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സമാനമായ കേസിൽ സി.പി.എം നേതാവ് പ്രകാശ് കാരാട്ട് അടക്കമുള്ളവർക്കെതിരെ കേസ് നിലനിൽക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.