ഗൂഢാലോചനാ കേസ് റദ്ദാക്കണം; സ്വപ്ന സുരേഷിന്റെ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്
കേസിന് പിന്നിൽ പ്രതികാര നടപടിയെന്ന് സ്വപ്ന
കൊച്ചി: വ്യാജരേഖ ചമയ്ക്കൽ,ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുക.
ഗൂഢാലോചനയിൽ പങ്കാളിയായ ആളിന്റെ മൊഴി തന്നെ സ്വപ്നയ്‌ക്കെതിരെ തെളിവായുണ്ടെന്നാണ് പ്രോസിക്യുഷന് കോടതിയെ അറിയിച്ചത്. ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത് യാതൊരു തെളിവുമില്ലാതെയാണെന്നാണ് സ്വപ്നയുടെ വാദം.പാലക്കാട്, തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം.
തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ അന്വേഷണ സംഘം പിന്നീട് വ്യാജരേഖ ചമയ്ക്കലടക്കമുള്ള വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്ന കോടതിയെ അറിയിച്ചിരുന്നു.