വനം വകുപ്പിന്റെ ഉന്നതതല യോഗം നാളെ
വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും
Update: 2025-02-11 11:18 GMT


വയനാട്: ഒടുങ്ങാത്ത വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പിന്റെ ഉന്നതതല യോഗം നാളെ ചേരും. ഉച്ചയ്ക്ക് 2.30നാണ് യോഗം.
വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാക്കും. വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. വനം വകുപ്പിലെ മറ്റ് വിഭാഗങ്ങളെയും, പദ്ധതിയുടെ ഭാഗമാക്കുമെന്നും വിവരം.