കെഎസ്ആർടിസിക്ക് ആശ്വാസം; വിരമിക്കൽ ആനുകൂല്യ വിതരണത്തിന് വരുമാനത്തിന്റെ 5 ശതമാനം മാറ്റി വച്ചാൽ മതി

വരുമാനത്തിന്റെ 10 ശതമാനം മാറ്റി വെക്കണമെന്നായിരുന്നു നേരത്തേ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്

Update: 2023-12-22 11:59 GMT
Advertising

തിരുവനന്തപുരം: വിരമിക്കൽ ആനുകൂല്യ വിതരണത്തിൽ കെഎസ്ആർടിസിക്ക് ആശ്വാസം. ആനുകൂല്യ വിതരണത്തിന് മാറ്റി വെക്കേണ്ട തുക വരുമാനത്തിന്റെ 5 ശതമാനമാക്കി കുറച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

10 ശതമാനം മാറ്റി വെക്കണമെന്നായിരുന്നു നേരത്തേ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇത് കൃത്യമായി തന്നെ നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെയാണ് കെഎസ്ആർടിസി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Full View

ജനുവരി മുതൽ വരുമാനത്തിന്റെ 5 ശതമാനം മാത്രം മാറ്റി വച്ചാൽ മതിയെന്നാണ് ജസ്റ്റിസ് അരുൺ ശിവരാമന്റെ നിർദേശം. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കുക ബുദ്ധിമുട്ടാണെന്നായിരുന്നു ഹൈക്കോടതിയിൽ കെഎസ്ആർടിസിയുടെ വാദം. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News