വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി റാലി

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെടാണ് റാലി.

Update: 2022-11-30 12:38 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി റാലി നടത്തുന്നു. മുക്കോല മുതൽ മുല്ലൂർ വരെ ആണ് റാലി. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെടാണ് റാലി. മുല്ലൂർ ക്ഷേത്രത്തിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് പൊലീസ് മാർച്ചിന് അനുമതി നിഷേധിച്ചത്.

മുല്ലൂർ സമരപ്പന്തലിലേക്കായിരുന്നു മാർച്ച് പ്രഖ്യാപിച്ചത്. അതിന് ഏകദേശം ഒരു കിലോമീറ്റർ അകലെവെച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. മാർച്ച് നിയന്ത്രിക്കാനായി മാത്രം അറനൂറോളം പൊലീസുകാരെയാണ് അധികം വിന്യസിച്ചത്. നേരത്തെ തന്നെ 1500 പൊലീസുകാർ ഇവിടെയുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News