പൊലീസിന് ശബ്ദസന്ദേശം അയച്ച് വീട്ടമ്മയുടെ ആത്മഹത്യ; അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബം

അന്ന് മെഡിക്കൽ കോളജിൽ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയില്ല.

Update: 2023-03-16 01:10 GMT
Advertising

തിരുവനന്തപുരം: പൊലീസിന് ശബ്ദസന്ദേശം അയച്ചശേഷം വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബം. മരണത്തിന് കാരണക്കാരായവരുടെ വിവരങ്ങൾ സന്ദേശത്തിൽ ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി.

ഒരു മാസം മുമ്പാണ് ആക്കുളം സ്വദേശിയായ വിജയകുമാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉള്ളൂർ പുലയനാർ കോട്ടയിൽ ക്ഷേത്രം ഭാരവാഹികളുമായി വിജയകുമാരിക്ക് അതിർത്തി തർക്കത്തെ തുടർന്ന് ഫെബ്രുവരി ആറിന് വിജയകുമാരിക്ക് മർദനമേറ്റിരുന്നു.

അന്ന് മെഡിക്കൽ കോളജിൽ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയില്ല. തുടർന്ന് ഭീഷണി രൂക്ഷമായതോടെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് കാട്ടി പൊലീസിന് സന്ദേശം അയച്ച ശേഷം വിജയകുമാരി ജീവനൊടുക്കി.

മരണത്തിന് കാരണമായവരുടെ വിവരങ്ങൾ വിജയകുമാരിയുടെ ശബ്ദസന്ദേശത്തിൽ ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.

ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞുവെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കോടതി സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News