'ഞാൻ കള്ളത്തരം കാണിച്ചിട്ടില്ല, ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു; അൻസിൽ ജലീൽ

കോഴ്‌സ് പൂർത്തിയാക്കാത തനിക്ക് എങ്ങനെ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാവുമെന്നും അൻസിൽ

Update: 2023-06-21 04:42 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: വ്യാജസർട്ടിഫിക്കറ്റ് ആരോപണത്തെ നിയമപരമായി നേരിടുമെന്ന് കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ. പ്ലസ് ടു യോഗ്യതയുള്ള ജോലിക്കാണ് താൻ കയറിയത്. തന്റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് കണ്ടിട്ടുപോലുമില്ലെന്ന് അൻസിൽ മീഡിയവണിനോട് പറഞ്ഞു. കോഴ്‌സ് പൂർത്തിയാക്കാത തനിക്ക് എങ്ങനെ ബിരുദസർട്ടിഫിക്കറ്റ് ഉണ്ടാവുമെന്നും അൻസിൽ ജലീൽ ചോദിച്ചു.

'വ്യാജമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ചതാണ് അത്. വ്യാജ ആരോപണത്തെ നിയമപരമായി നേരിടും. ജില്ലാ പൊലീസ് മേധാവിക്ക് ഞാനാണ് ഇത് സംബന്ധിച്ച് ആദ്യം പരാതി നൽകിയത്. ആർക്കും ചെയ്ത് എടുക്കാവുന്ന ഒരു സർട്ടിഫിക്കറ്റ് കാണിച്ചാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്.എഫ്.ഐക്കാർക്ക് ആർക്കെങ്കിലും നേരിട്ട് വന്ന് ഇക്കാര്യം എന്നോട് പറയാനാകുമോ? പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ ആരോപണങ്ങൾ ഉന്നയിക്കുന്നു.'.അൻസിൽ പറയുന്നു.

'താൻ കോഴ്‌സ് പൂർത്തിയാക്കിയിട്ടില്ല പിന്നെ എങ്ങനെ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാകും? സർവകലാശാലയിൽ ചേർന്നത് ബി.എ ഹിന്ദിക്കായിരുന്നു. പിതാവിന്റെ അസുഖം കാരണം കോഴ്‌സ് പൂർത്തിയാക്കാതെ ഡ്രോപ്പ് ഔട്ട് ചെയ്യുകയായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കളക്ഷൻ ഏജന്റ് ആയി ആണ് ജോലി ചെയ്തിരുന്നത്. പ്ലസ് ടു യോഗ്യത വെച്ചാണ് ഈ ജോലിക്ക് കയറിയത്ദേ ശാഭിമാനിയാണ് ആദ്യമായി ഈ വാർത്ത പുറത്തുവിടുന്നത്. അന്ന് രാത്രി തന്നെ ഞാൻ പരാതി കൊടുത്തു'. വ്യാജ സർട്ടിഫിക്കറ്റ് ഉറവിടം ഏത് എന്ന് അവർ തന്നെ വ്യക്തമാക്കണമെന്നും അൻസിൽ പറഞ്ഞു. ഞാൻ എവിടെയും ഒളിച്ചിട്ടില്ല,ഒളിക്കുകയുമില്ല, ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അൻസിൽ പറയുന്നു.

അതേസമയം, അൻസിൽ ജലീലിനെതിരായ വ്യാജസർട്ടിഫിക്കറ്റ് ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. അൻസിലിന് വ്യാജസർട്ടിഫിക്കറ്റുമായി ബന്ധമില്ലെന്നും ആരോപിക്കപ്പെടുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനിൽ പുറത്ത് വന്നിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മീഡിയവണിനോട് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News