'സ്വത്വം അമൂല്യം, സ്ത്രീത്വം അഭിമാനം': ഹരിത ക്യാമ്പയിന് തുടക്കമായി

ഹരിതയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഹരിത സംസ്ഥാന പ്രസിഡന്‍റ്

Update: 2021-11-19 01:53 GMT
Editor : ijas
Advertising

ഹരിത സംസ്ഥാന കമ്മിറ്റിയുടെ മൂന്ന് മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന് കാസർകോട് തുടക്കമായി. 'സ്വത്വം അമൂല്യം, സ്ത്രീത്വം അഭിമാനം' എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ. ഹരിതയെ സജീവമാക്കുന്നതിനായി മൂന്ന് മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്‍റെ ഭാഗമായി മുഴുവൻ ജില്ലകളും സംസ്ഥാന നേതാക്കൾ സന്ദർശിക്കും. ജില്ലയിലെ പ്രധാന കാമ്പസുകളിൽ സംസ്ഥാന നേതാക്കളുടെ പ്രത്യേക പര്യടന പരിപാടികളും നടത്തും.

ഹരിതയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഹരിത സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. കാസർകോട് നടന്ന ക്യാമ്പയിൻ ഉദ്ഘാടന സമ്മേളനത്തിൽ മുസ്‍ലിം ലീഗ്, വനിത ലീഗ് എം.എസ്.എഫ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു. പരിപാടിയിൽ ഹരിതക്ക് കാസർകോട് ജില്ലയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ റഹീന ചന്ദേര പ്രസിഡന്‍റും ഷഹാന കുണിയ ജനറൽ സെക്രട്ടറിയുമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News