ഇടുക്കി ഡാമിൽ ജലനിരപ്പുയരുന്നു; റെഡ് അലർട്ടിലെത്താൻ ഇനി അരയടിയിൽ താഴെ ദൂരം മാത്രം
ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇന്ന് രാവിലെ വീണ്ടും ജലനിരപ്പ് വിലയിരുത്തും. ശേഷം ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Update: 2021-11-14 02:28 GMT
ഇടുക്കി ഡാമിൽ ജലനിരപ്പ് റെഡ് അലർട്ടിലെത്താൻ ഇനി അരയടിയിൽ താഴെ ദൂരം മാത്രം. നിലവിൽ 2398.72 അടിയാണ് ഡാമിലെ ജലനിരപ്പ്. 2399.03 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇന്ന് രാവിലെ വീണ്ടും ജലനിരപ്പ് വിലയിരുത്തും. ശേഷം ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
മുല്ലപ്പെരിയാറിലും ജലനിരപ്പ് 139.90 അടിയിലെത്തി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജലം കൊണ്ടുപോവണമെന്ന് കേരളം കഴിഞ്ഞ ദിവസം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ജലത്തിന്റെ അളവ് വർധിപ്പിക്കാൻ തമിഴ്‌നാട് തയ്യാറായിട്ടില്ല.