ഫിനാൻഷ്യൽ ടൈംസ് മാസ്റ്റേഴ്‌സ് ഇൻ മാനേജ്‌മെന്റ് റാങ്കിങ്ങിൽ കോഴിക്കോട് ഐഐഎമ്മിന് 68-ാം സ്ഥാനം

ഫിനാൻഷ്യൽ ടൈംസ് മാസ്റ്റേഴ്‌സ് ഇൻ മാനേജ്‌മെന്റ് റാങ്കിങ്ങിൽ കോഴിക്കോട് ഐഐഎമ്മിന് മികച്ച നേട്ടം.

Update: 2024-09-09 10:37 GMT
Advertising

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIMK) 2024 ലെ പ്രശസ്തമായ ഫിനാൻഷ്യൽ ടൈംസ് മാസ്റ്റേഴ്‌സ് ഇൻ മാനേജ്മെന്റ് റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ മുന്നേറി, ഏറ്റവും മികച്ച റാങ്കായ 68-ലേക്ക് ഉയർന്നു. 2023ൽ 77-ാം സ്ഥാനത്തായിരുന്നു. ഏഷ്യൻ ബിസിനസ് സ്‌കൂളുകളിൽ, IIM കോഴിക്കോട് അതിന്റെ ഫ്‌ളാഗ്ഷിപ്പ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (എംബിഎ)ക്ക് ഒമ്പതാം സ്ഥാനത്ത് ഇടം നേടി. 2024ലെ ഫിനാൻഷ്യൽ ടൈംസ് റാങ്കിങ്ങിൽ എക്‌സിക്യൂട്ടീവ് എജ്യൂക്കേഷൻ (ഓപൺ എൻറോൾമെൻറ്) വിഭാഗത്തിലും ഐഐഎം രണ്ട് സ്ഥാനങ്ങൾ മുന്നേറി 70-ാം സ്ഥാനത്ത് എത്തി.

ഐ.ഐ.എം കോഴിക്കോട് ആദ്യമായി 'കരിയർ പ്രോഗ്രഷൻ' വിഭാഗത്തിൽ ഗ്ലോബലി ടോപ്പ് 50ലേക്ക് എത്തുകയും, 48-ാം റാങ്കിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. 2024ലെ റാങ്കിങ്ങിൽ 141 മാസ്റ്റേഴ്‌സ് ഇൻ മാനേജ്മെന്റ് (MiM) പ്രോഗ്രാമുകൾ പങ്കെടുത്തിരുന്നു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും മറ്റു ജീവനക്കാരുടെയും മികച്ച പരിശ്രമമാണ് ഉയർന്ന റാങ്ക നേടാൻ സഹായിച്ചതെന്ന് ഐഐഎം ഡയറക്ടർ ദേബാശിഷ് ചാറ്റർജി പറഞ്ഞു. ഈ നേട്ടങ്ങൾ സ്ഥാപനത്തിന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിലെ മികവിനെയും പഠനസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News