അനധികൃത ചിട്ടി നടത്തിപ്പ്: ഗോകുലം ഗ്രൂപ്പ് സര്‍ക്കാരിനുണ്ടാക്കിയത് കോടികളുടെ നഷ്ടം

ഗോകുലം ചിറ്റ്‌സിന്റെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളിലേക്കും വ്യാപിക്കാമായിരുന്ന അന്വേഷണമാണ് സർക്കാർ നടപടിയിലൂടെ തടസപ്പെട്ടത്

Update: 2023-04-01 04:46 GMT
Advertising

കോഴിക്കോട്: അനധികൃത ചിട്ടി നടത്തിപ്പിലൂടെ ഗോകുലം ഗോപാലൻ, സർക്കാരിനുണ്ടാക്കിയത് കോടിക്കണക്കിന് രൂപയുടെ നഷ്ടം. രണ്ടു ബ്രാഞ്ചുകളിൽ അനധികൃത ചിട്ടി നടത്തിയതിൽ മാത്രം 60 ലക്ഷം രൂപയുടെ നികുതി നഷ്ടമായി. ട്രഷറയിലേക്ക് ലഭിക്കാമായിരുന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും നഷ്ടമായി. ഗോകുലം ചിറ്റ്‌സിന്റെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളിലേക്കും വ്യാപിക്കാമായിരുന്ന അന്വേഷണമാണ് സർക്കാർ നടപടിയിലൂടെ തടസപ്പെട്ടത്. ഒരു ലക്ഷം രൂപ സലയുള്ള ചിട്ടി നടത്തുകയാണെങ്കിൽ സർക്കാരിലേക്ക് നികുതിയയായി അടക്കേണ്ടത് 5500 രൂപയാണ്.

ഗോകുലം ചിറ്റ്‌സിന്റെ കൊട്ടിയം ബ്രാഞ്ചിൽ മാത്രം ആകെ കണ്ടെത്തിയത് 2.77 കോടി രൂപയുടെ അനധികൃത ചിട്ടിയാണ്. അവിടെ മാത്രം സർക്കാരിന് നഷ്ടമായത് 15 23 500 രൂപ. ബിഷപ് ജെറോം നഗർ ബ്രഞ്ചില് നടത്തിയിരുന്നത് 810 അനധികൃത ചിട്ടികളാണ്. ഒരു ചിട്ടി ഒരു ലക്ഷം രൂപയുടേതാണെന്ന് കണക്കാക്കിയാൽ നികുതി നഷ്ടം 44,55,000 രൂപ ചിട്ടി നടത്തുന്നവർ സലക്ക് തുല്യമായ തുക ട്രഷററിയിൽ കെട്ടിവെയക്കണം.

ചിട്ടി തീർന്ന് എല്ലാവർക്കും കാശ് കൊടുത്തുകഴിഞ്ഞാലേ തുക തിരിച്ച് കിട്ടൂ. തുടരുന്ന ചിട്ടിയായതിനാൽ അത്രയും തുക ട്രഷററിയില് എപ്പോഴുമുണ്ടാകും. ഈ രണ്ട് ബ്രാഞ്ചിന്റെ കാര്യമെടുത്താൽ തന്നെ പത്തുകോടിയോളം രൂപ സർക്കാർ ഖജനാവിൽ സ്ഥിര നിക്ഷേപമായി ഉണ്ടാകുമായിരുന്നു. അതും നഷ്ടമായി ചിട്ടിയില ചേരുന്ന ഉപഭോക്താക്കളുടെ ഗ്യാരണ്ടി കൂടിയാണ് ട്രഷറിയിലെ ഈ നിക്ഷേപം.

രണ്ട് ബ്രാഞ്ചുകളിലെ അനധികൃത ചിട്ടി നടത്തിപ്പലൂടെ മാത്രം കോടിക്കണക്കിന് രൂപായണ് നികുതി ഇനത്തിലും പലിശയില്ലാത്ത സ്ഥിരം നിക്ഷേപ ഇനത്തിലും സർക്കാരിന് നഷ്ടമായത്. കേസ് നടത്തി ഈ തുകയും പിഴയും ഈടാക്കാൻ സാഹചര്യമുണ്ടായിരിക്കെയാണ് മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരം കേസ് പിൻവിലക്കുന്നത്. ഗോകുലം ചിറ്റ്‌സിന്റെ മറ്റു ബ്രാഞ്ചുകളിലേക്ക് കൂടി അന്വേഷണം നടത്തി അനധികൃത ചിട്ടി നടത്തിപ്പ് കണ്ടെത്താനും കോടിക്കണക്കിന് രൂപ സർക്കാരിലേക്ക് കണ്ടുകെട്ടാനും കഴിയുമായിരുന്ന കേസാണ് മുഖ്യമന്ത്രി പിൻവലിച്ചുകൊടുത്തുവെന്ന് അര്‍ഥം. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News