നാളെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

പി.ജി.ഡോക്ടർമാരുടെ സമരത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ഐ.എം.എ

Update: 2021-12-13 15:23 GMT
Advertising

പിജി ഡോക്ടർമാരുമായി സര്‍ക്കാര്‍ നാളെ നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പി.ജി.ഡോക്ടർമാരുടെ സമരത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ  ഗൗരവമായി പരിഗണിക്കുന്നില്ലെന്ന്  ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ.ജെ.എ.ജയലാൽ പറഞ്ഞു. കോവിഡ് കാലമായതിനാൽ ഡോക്ടർമാർക്ക് അധിക ജോലി ഭാരമാണ്.പി.ജി. പ്രവേശനം വേഗം നടത്തുകയോ, പകരം ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണം. സ്റ്റൈപ്പന്റും വർധിപ്പിക്കണം. വൈകിയാൽ ഐ.എം.എ  സമരത്തിനിറങ്ങും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് പി ജി ഡോക്ടർമാര്‍ സമരം നടത്തി വരികയാണ്.  സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച നാളെ നടക്കുമെന്ന്  ആരോഗ്യ മന്ത്രി അറിയിച്ചു.

മെഡിക്കൽ കോളജുകളുടെ താളംതെറ്റിച്ച് ഡോക്ടർമാരുടെ സമരം തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ചത്. പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൌസ് സര്‍ജന്‍മാരും പണിമുടക്കുകയാണ്.സമരത്തെത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച ഓപ്പറേഷനുകൾ മാറ്റിയിരുന്നു. മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. സമരം നടത്തുന്ന പി.ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News