ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നടത്തിയത് 'കടുംവെട്ടൽ', സംഭവത്തിൽ മന്ത്രിയടക്കം മൂവർ സംഘത്തിന് പങ്ക്: കെ.സുധാകരൻ

റിപ്പോർട്ട്‌ പൂഴ്ത്തിവെച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്നും സുധാകരൻ

Update: 2024-08-23 14:09 GMT
Advertising

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നടത്തിയത് 'കടുംവെട്ടൽ' ആണെന്ന് പരിഹ​സിച്ച സുധാകരൻ സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കിയ ഭാഗം ഉടൻ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

വിഷയത്തിൽ സംസ്ഥാനത്തിലെ മന്ത്രിക്കും ഒരു എം.എൽ.എക്കും ചലച്ചിത്ര അക്കാദമി ചെയർമാനും പങ്കുണ്ടെന്ന് സുധാകരൻ ആരോപിച്ചു. റിപ്പോർട്ടിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മൂവർ സംഘത്തിന് പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇപ്പോഴും കേസെടുക്കാത്തതിന് പിന്നിൽ സർക്കാറിന്റെ ശക്തമായ ഇടപെടലാണെന്നും അത്തരം നടപടിക്ക് പിന്നിൽ ഉന്നതരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്നും സുധാകരൻ ആരോപിച്ചു. റിപ്പോർട്ട്‌ പൂഴ്ത്തിവെച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്ന് പറഞ്ഞ അദ്ദേ​ഹം നടക്കാനിരിക്കുന്ന കോൺക്ലേവ് തീർത്തും പരിഹാസ്യ‌മാണെന്നും പരിഹസിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News