വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം: ആരോഗ്യവകുപ്പ് അന്വേഷണം വൈകിപ്പിക്കുന്നതായി പരാതിക്കാരി

നീതിക്കായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും

Update: 2023-01-13 02:12 GMT
Editor : ijas | By : Web Desk
Advertising

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരി. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം വൈകിപ്പിക്കുന്നതായി പരാതിക്കാരി ഹർഷിന പറഞ്ഞു. 

ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി ഹർഷിന അഞ്ച് വർഷമാണ് ദുരിതം അനുഭവിച്ചത്. നാല് മാസങ്ങൾക്ക് മുൻപ് കത്രിക പുറത്തെടുത്തെങ്കിലും ഹർഷിനക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ആരോഗ്യ വകുപ്പ് റിപ്പോർട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആദ്യ റിപ്പോർട്ട് വൈകിയതിനെതിരെ ഹർഷിനയും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ആരോഗ്യ വകുപ്പ് വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ ആ അന്വേഷണവും എങ്ങും എത്തിയില്ല. ആരോഗ്യ വകുപ്പിൽ വിശ്വാസം നഷ്ടപെട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരെ സംരക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും ഹർഷിന പറഞ്ഞു. നീതിക്കായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും.

Full View

2017 നവംബര്‍ 30നാണ് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിനയ്ക്ക് അവശതയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങികിടക്കുന്നതായി കണ്ടെത്തിയത്. ഗുരുതര പിഴവ് വാര്‍ത്തയായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News