വഹാബ്- കാസിം പക്ഷങ്ങള്‍ സമവായത്തില്‍; ഐ.എൻ.എൽ തർക്കത്തിന് പരിഹാരം

വഹാബ് പ്രസിഡന്‍റായും കാസിം ഇരിക്കൂർ ജനറൽ സെക്രട്ടറിയായും പാര്‍ട്ടിയില്‍ തുടരും.

Update: 2021-09-05 06:50 GMT
Advertising

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഐ.എന്‍.എല്ലിനകത്തെ പ്രശ്നങ്ങൾ പരിഹരിച്ചു. ദേശീയ നേതൃത്വം പുറത്താക്കിയ എ.പി അബ്ദുൽ വഹാബ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് തുടരും. ജൂലൈ 25 ന് ശേഷം പുറത്താക്കിയ നേതാക്കളേയും പ്രവർത്തകരേയും തിരിച്ചെടുത്തിട്ടുണ്ട്. പ്രശ്നങ്ങൾ തീർന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും എ.പി അബ്ദുൽ വഹാബും മീഡിയവണ്ണിനോട് പ്രതികരിച്ചു.

വിട്ടുവീഴ്ചക്കില്ലെന്ന മുൻ നിലപാടിൽ നിന്ന് കാസിം ഇരിക്കൂർ വിഭാഗം അയഞ്ഞതോടെയാണ് പ്രശ്ന പരിഹാരമുണ്ടായത്. എ.പി അബ്ദുൽ വഹാബ് സംസ്ഥാന പ്രസിഡന്‍റായി തുടരും. മെമ്പർഷിപ്പ് കാമ്പൈന് പത്തംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. പരസ്പരം നൽകിയ കേസുകളെല്ലാം പിൻവലിക്കൂ എന്നും പാർട്ടികകത്ത് ചർച്ച ചെയ്തിട്ടേ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ സ്റ്റാഫിനെ തീരുമാനിക്കൂ എന്നതും ഒത്തുതീർപ്പ് ഫോർമുലയായി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ എല്‍.ഡി.എഫിൽ നിന്ന് ഐ.എന്‍.എല്‍ പുറത്താകുമെന്ന തിരിച്ചറിവും പരസ്പര വിട്ടുവീഴ്ചക്ക് പ്രധാനപ്പെട്ട കാരണമായിട്ടുണ്ട്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News