നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം; ഇഖ്‌റ ആശുപത്രി അധികൃതർ പരാതി നൽകി

നിപ ബാധിച്ച് മരിച്ച മുഹമ്മദലി എന്ന രോഗിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടില്ലെന്നും 'അക്യൂഷ് അക്യുപങ്ചർ അക്കാദമി' എന്ന യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച ഷുഹൈബ് റിയാലു എന്ന വ്യക്തിക്കെതിരെയാണ് പരാതി.

Update: 2023-09-19 10:14 GMT
Advertising

കോഴിക്കോട്: നിപ വ്യാപനവുമായി ബന്ധപ്പെട്ട് ഇഖ്‌റ ആശുപത്രിക്കെതിരെയും സർക്കാരിനെയും വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ അധികൃതർ പരാതി നൽകി. നിപ ബാധിച്ച് മരിച്ച മുഹമ്മദലി എന്ന രോഗിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടില്ലെന്നും 'അക്യൂഷ് അക്യുപങ്ചർ അക്കാദമി' എന്ന യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച ഷുഹൈബ് റിയാലു എന്ന വ്യക്തിക്കെതിരെയാണ് പരാതി.

തെളിവൊന്നുമില്ലാതെ മുഹമ്മദലിക്ക് നിപയാണെന്ന് സർക്കാർ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്ന് ഇയാൾ ആരോപിക്കുന്നു. സർക്കാർ ജനങ്ങളിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ്. മറ്റൊരു വീഡിയോയിൽ രോഗിയുമായി ബന്ധപ്പെട്ടവരെ ക്വാറന്റൈൻ ചെയ്യുന്നതിനെയും ഇയാൾ വിമർശിക്കുന്നുണ്ട്. സമൂഹത്തിൽ ഗുരുതരമായ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന ഇയാൾക്കും ചാനലിനുമെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ജില്ലാ കലക്ടർ, ഡി.എം.ഒ, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ, ഹെൽത്ത് സർവീസ് ഡയറക്ടർ, ഹെൽത്ത് സെക്രട്ടറി എന്നിവർക്കാണ് ഇഖ്‌റ ലബോറട്ടറി വിഭാഗം മേധാവി ഡോ. ജാവേദ് അഹമ്മദ് പരാതി നൽകിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News