ഐഎസ്ആർഒ ഗൂഢാലോചന കേസ്; 5 പേർക്കെതിരെ കുറ്റപത്രം

ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്

Update: 2024-06-26 18:33 GMT

നമ്പി നാരായണൻ

Advertising

തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിജിഎം കോടതിയിൽ സിബിഐ ഡൽഹി യൂണിറ്റാണ് 5 പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയത്. ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ 25ഓളം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നു. കേരള പൊലീസിലെയും ഐബിയിലെയും മുൻ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കെതിരെയായിരുന്നു കേസ്. ഇതിലുള്ള അഞ്ച് പേർക്കെതിരെയാണിപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുദ്രവച്ച കവറിലായത് കൊണ്ട് തന്നെ കോടതി പരിഗണിക്കുമ്പോൾ മാത്രമേ ഇവർ ആരൊക്കെയാണ് എന്നതിൽ വ്യക്തത വരൂ.

Full View

ഗൂഢാലോചന, പൊതുസേവകൻ തെറ്റായ രേഖ തയ്യാറാക്കുന്നത്, ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കുന്നതിന് തെറ്റായ റെക്കോർഡ് തയ്യാറാക്കുന്നത്, തടവുശിക്ഷാ കുറ്റം സ്ഥാപിക്കുന്നതിന് വേണ്ടി വ്യാജതെളിവുകൾ നൽകുന്നതും നിർമിക്കുന്നതും, ഭയപ്പെടുത്തി കുറ്റസമ്മതം നടത്താൻ അന്യായമായി തടവിൽ വയ്ക്കൽ, കണക്കുകളുടെ വ്യാജനിർമാണം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ സിബിഐ കേസെടുത്തിരുന്നത്. സമാനവകുപ്പുകളെല്ലാം കുറ്റപത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News