'എം ലിജു മാത്രമല്ല പരിഗണനയിലുള്ളത്, സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ': കെ സുധാകരൻ

നാളെ നേതാക്കളുമായി കൂടി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക

Update: 2022-03-17 08:08 GMT
Advertising

രാജ്യസഭാ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ചർച്ച നടത്തി. സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന്  സുധാകരൻ പറഞ്ഞു.

'എം ലിജു മാത്രമല്ല നിരവധി പേരുകൾ പരിഗണനയിലുണ്ട് നാളെ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും സ്ഥാനാർഥി നിർണയം. ശേഷം അത് ഹൈകമാന്റിന് കൈമാറും. ഹൈകമാന്റായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക'. സുധാകരൻ കൂട്ടിച്ചേർത്തു.

നിലവിൽ ഹൈക്കമാന്റ് ആരുടെയും പേര് നിർദേശിച്ചിട്ടില്ല.  യുവാക്കളെ പരിഗണിക്കണമെന്നാവശ്യം സോണിയ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യം അംഗീകരിക്കാമെന്ന് സോണിയ ഗാന്ധി ഉറപ്പ് നൽകി. ശ്രീനിവാസന് പുറമേ, ലിജു, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ പേരുകളാണ് മുന്നോട്ട് വരുന്നത്. ഇക്കാര്യങ്ങളിലെല്ലാം നാളെ നേതാക്കളുമായി കൂടി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് കെ മുരളീധരൻ കത്തയച്ചിരുന്നു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം വേണമെന്നും തോറ്റവർ അതതു മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെ എന്നും രാജ്യസഭയിൽ ക്രിയാത്മകമായി ചർച്ചകളിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും മുരളീധരൻ കത്തിൽ പറയുന്നു.

അതേസമയം ചെറിയാൻ ഫിലിപ്പ് രാജ്യസഭാ സ്ഥാനാർഥിയാകാൻ യോഗ്യനാണെന്ന നിലപാടാണ് കൊടിക്കുന്നിൽ സുരേഷ് എംപി പങ്കുവെച്ചത്. താനുൾപ്പെടെയുള്ള നേതാക്കൾ ചെറിയാൻ ഫിലിപ്പിന്റെ പിന്മുറക്കാരാണ്. കോൺഗ്രസ് സീറ്റിൽ മത്സരിക്കാൻ ചെറിയാന് അവസരം ലഭിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് മീഡിയവണിനോട് പറഞ്ഞു. പരിഗണനയിലുള്ളത് 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News