'സമര ദിവസം ബസ് ഓടിച്ചതും മർദിച്ചതും തെറ്റ്'; കെഎസ്ആർടിസി കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ആനത്തലവട്ടം

പാപ്പനംകോട് സമരക്കാർ ബസ് തടഞ്ഞുനിർത്തി മർദിക്കുയായിരുന്നു

Update: 2022-03-29 16:19 GMT
Advertising

പാപ്പനംകോട് കെഎസ്ആർടിസി കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി സിഐറ്റിയു സംസ്ഥാന പ്രസിഡന്റ്  ആനന്ദൻ. സമര ദിവസം ബസ് ഓടിച്ചതും മർദിച്ചതും തെറ്റ്. ചില ജീവനക്കാർ സമരം പൊളിക്കാൻ ശ്രമിച്ചന്നും സിപിഎം പ്രവർത്തകരല്ല മർദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പാപ്പനംകോട് സമരക്കാർ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദിക്കുയായിരുന്നു. സമരാനുകൂലികൾ യാത്രക്കാരെ ഇറക്കിവിടുകയും ജീവനക്കാരുടെ ദേഹത്ത് തുപ്പുകയും ചെയ്തു. പൊലീസുകാർ നോക്കിനിൽക്കെയാണ് മർദനമേറ്റതെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News