രാജ്യത്തെ സഹിഷ്ണുതയുടെയും സംസ്​കാരത്തി​ന്‍റെയും വെളിച്ചം പകരുന്ന മാർഗദർശിനിയാണ്​ കേരളം:​ ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ അമീർ

സമുദായ ധ്രുവീകരണവും മതവൈരവും സൃഷ്​ടിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾക്കെതിരെയാണ് ക്യാംപെയിൻ

Update: 2021-11-13 02:02 GMT
Editor : ijas
Advertising

രാജ്യത്തിന്‍റെ വർത്തമാന കാലത്ത് സഹിഷ്ണുതയുടെയും സംസ്​കാരത്തി​ന്‍റെയും വെളിച്ചം പകരുന്ന മാർഗദർശിനിയാണ്​ കേരളമെന്ന്​ ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ അമീർ സയ്യിദ്​ സആദത്തുല്ല ഹുസൈനി. ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിക്കുന്ന 'ഇസ്​ലാം ആശയ സംവാദത്തിന്‍റെ സൗഹൃദ നാളുകൾ ' എന്ന കാമ്പയിൻ ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ ധ്രുവീകരണവും മതവൈരവും സൃഷ്​ടിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾക്കെതിരെയാണ് ക്യാംപെയിൻ.

Full View

എറണാകുളം ടൗൺ ഹാളിൽ സംസ്ഥാന തല ഉദ്ഘാടനം ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ നിർവഹിച്ചു. ഇസ്​ലാമിനെ വസ്തുനിഷ്ഠമായി കേരളീയ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ക്യാംപെയിൻ ലക്ഷ്യമിടുന്നത്.

ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ്​ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. കേരള ജനറൽ സെക്രട്ടറി വി.ടി. അബ്​ദുല്ലക്കോയ തങ്ങൾ കാമ്പയിൻ വിശദീകരിച്ചു. ക്യാംപെയിനിന്‍റെ ഭാഗമായി നവംബർ 15 മുതൽ സംവാദ സദസുകൾ, സെമിനാറുകൾ, ഗൃഹസന്ദർശനം, ടേബിൾ ടോക്ക് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News