ജസ്‌നയുടെ തിരോധാനം: ജയില്‍ പുള്ളിയില്‍ നിന്നും നിര്‍ണായക മൊഴി ലഭിച്ചതായി സി.ബി.ഐ
പൂജപ്പുര ജയിലിൽ കഴിയുന്ന ഒരു പ്രതിയാണ് സി.ബി.ഐക്ക് മൊഴി നൽകിയത്. ജയിൽ മോചിതനായ ശേഷം ഒഴിവിൽ പോയ ഇയാളെ കണ്ടെത്താനായില്ല
തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്നും കാണാതായ വിദ്യാർഥി ജസ്‌നയുടെ തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തൽ. ജസ്‌നയുടെ തിരോധാനത്തെ കുറിച്ച് ജയിൽ പുള്ളിയായിരുന്ന യുവാവിന് അറിയാമായിരുന്നുവെന്ന് സി.ബി.ഐക്ക് മൊഴി ലഭിച്ചു. പൂജപ്പുര ജയിലിൽ കഴിയുന്ന ഒരു പ്രതിയാണ് സി.ബി.ഐക്ക് മൊഴി നൽകിയത്. ജയിൽ മോചിതനായ ശേഷം ഒഴിവിൽ പോയ ഇയാളെ കണ്ടെത്താനായില്ല.
പൂജപ്പുര ജയിൽ നിന്നും തിരുവനന്തപുരത്തെ സി.ബി.ഐ യൂണിറ്റിന് ലഭിക്കുന്നത്. ജസ്‌നയുടെ തിരോധാനത്തെ കുറിച്ച് നിർണായകമായ ചില വിവരങ്ങൾ തനിക്കറിയാമെന്നായിരുന്നു ഫോൺകോളിൽ പറഞ്ഞത്. തുടർന്ന് സി.ബി.ഐ സംഘം പൂജപ്പുര ജയിലിലെത്തി തടവ് പുള്ളിയുടെ മൊഴി രേഖപ്പെടുത്തി. മറ്റൊരു കേസിൽ അകപ്പെട്ട് കൊല്ലത്ത് ജയിലിലായിരുന്ന സമയം അവിടെയുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിയായ മറ്റൊരു തടവുകാരനാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നോട് പറഞ്ഞതെന്ന് ഇയൾ മൊഴി നൽകി.
അയാൾക്ക് ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായകമായ പല വിവരങ്ങളും അറിയാമെന്നും, ആ വ്യക്തിക്ക് അതിൽ പങ്കുണ്ടെന്നും പറിഞ്ഞിരുന്നതായാണ് മൊഴി നൽകിയത്. മൊഴിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് സി.ബി.ഐ സംഘം സ്ഥിരീകരിച്ചു. 2019 മാർച്ച് 22 നാണ് ജസ്‌നയെ കാണാതാകുന്നത്. പിന്നീട് ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കേസ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവിലാണ് സി.ബി.ഐ ഏറ്റെടുക്കുന്നത്.