തുപ്പൽ, ശർക്കര വിവാദങ്ങൾ മറുപടി അർഹിക്കാത്തത്: ജിഫ്‌രി തങ്ങൾ
ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഇസ്ലാമിനെ കരിവാരിത്തേക്കുകയാണ് വ്യജ പ്രചാരണം അഴിച്ചുവിടുന്നവരുടെ ലക്ഷ്യം. വിശുദ്ധ ഖുർആനിലെ പല പരാമർശങ്ങളും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തും പശ്ചാത്തലം മനസിലാക്കാതെയും ഉദ്ധരിച്ച് ചിലർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
തുപ്പൽ, ശർക്കര വിവാദങ്ങൾ മറുപടി അർഹിക്കാത്തതാണെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഈ വിഷങ്ങളെ അവജ്ഞയോടെ തള്ളണമെന്നും ചട്ടഞ്ചാലിൽ സമസ്ത ബോധനയത്നത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.
ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഇസ്ലാമിനെ കരിവാരിത്തേക്കുകയാണ് വ്യജ പ്രചാരണം അഴിച്ചുവിടുന്നവരുടെ ലക്ഷ്യം. വിശുദ്ധ ഖുർആനിലെ പല പരാമർശങ്ങളും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തും പശ്ചാത്തലം മനസിലാക്കാതെയും ഉദ്ധരിച്ച് ചിലർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
ഇസ്‌ലാമിന് പരിചയമില്ലാത്ത പ്രബോധന രീതികളും നടപടി ക്രമങ്ങളും മതത്തിന്റെ പേരിൽ പ്രചരിപ്പിച്ചു സമൂഹത്തിൽ തെറ്റുധാരണകളും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.