സുധാകരനെ അച്ഛന്‍റെ സ്ഥാനത്താണ് കാണുന്നതെന്ന് ഫ്രാന്‍സിസിന്‍റെ മകന്‍ ജോബി
സുധാകരനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടാണെന്ന് സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ജോബി പ്രതികരിച്ചു
Update: 2021-06-20 17:21 GMT
ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ജോബി പ്രതികരിച്ചു.
ബ്രണ്ണൻ പഠനകാലവുമായി ബന്ധപ്പെട്ട് ജോബിയുടെ പിതാവിനെ കുറിച്ച് സുധാകരൻ നടത്തിയ പരാമർശം വിവാദമായിരുന്നു. പരാമർശം തിരുത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം ജോബി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച. സുധാകരനെ അച്ഛന്‍റെ സ്ഥാനത്താണ് കാണുന്നതും ജോബിപറഞ്ഞു.
സുധാകരനെ നേരിട്ട് കണ്ടു പിതാവിന്‍റെ സൗഹൃദം പുതുക്കാൻ വന്നതാണെന്നും സുധാകരനുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ജോബി വ്യക്തമാക്കി.
നേരിട്ട് കണ്ടു കാര്യങ്ങൾ വിശദീകരിച്ചെന്നും കോളേജ് സമയത്തെ കാര്യങ്ങൾ ചർച്ചയാക്കിയതിൽ വിഷമം ഉണ്ടെന്നും ജോബി പറഞ്ഞു.