ഇ.ഡി അന്വേഷണം: തോമസ് ഐസക്കിന്റേയും കിഫ്ബിയുടേയും ഹരജികളിൽ ഇന്ന് വിധി
ഇ.ഡി നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്കിന്റെ ഹരജി.
Update: 2022-10-10 01:29 GMT
കൊച്ചി: ഇ.ഡി സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും മസാല ബോണ്ടിനെതിരായ ഇ.ഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും സമർപ്പിച്ച ഹരജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്കിന്റെ ഹരജി.
എന്നാൽ അന്വേഷണത്തിന്റെ ഭാഗമായ രേഖകൾ ഹാജരാക്കാനാണ് തോമസ് ഐസക്കിന് സമൻസ് അയച്ചതെന്നും സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലന്നുമാണ് ഇ.ഡിയുടെ നിലപാട്.
മസാല ബോണ്ടിനെതിരായ ഇ.ഡി അന്വേഷണം നിയമവിരുദ്ധമാണെന്ന് കിഫ്ബി സമർപ്പിച്ച ഹരജിയിൽ പറയുന്നു. കിഫ്ബിക്കെതിരായ അന്വേഷണം സർക്കാരിനുള്ള സഹായം തടസപ്പെടുത്തുമെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു.