വീണ്ടും ചാട്ടം; തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂടിനു വെളിയിൽ ചാടി
കുരങ്ങുകളെ തിരികെ കൂട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
തിരുവനന്തപുരം: മൃഗശാലയിൽ വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിനു വെളിയിൽ ചാടിയത്. ഇവ മൃഗശാല വളപ്പിലെ മരത്തിൽ തന്നെയുണ്ടെന്ന് അധികൃതർ അറിയിച്ചു. കുരങ്ങുകളെ തിരികെ കൂട്ടിൽ എത്തിക്കാനുള്ള ശ്രമം അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഇവയെ മയക്കുവെടി വെച്ച് പിടികൂടിയാൽ താഴെ വീണ് കുരങ്ങുകൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ മാർഗം പ്രായോഗികമാവില്ല.
ഒന്നരവർഷം മുമ്പും ഇതേ രീതിയിൽ കുരങ്ങ് ചാടിപ്പോയത് അധികൃതരെ നട്ടം തിരിച്ചിരുന്നു. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കൗണാൻ തുറന്നുവിടുന്ന ചടങ്ങ് നടക്കാനിരിക്കെ കൂട് തുറന്നു പരീക്ഷം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. പിന്നീട് പിടികൂടുകയായിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്ന് എത്തിച്ചവയായിരുന്നു ഇത്.