ടീച്ചര്‍ക്ക് എ പ്ലസ്; ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി കെ.കെ ശൈലജ

സംസ്ഥാനത്താകമാനം ഇടത് തരംഗം ആഞ്ഞുവീശുന്നതിനിടെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് ശൈലജ ടീച്ചര്‍ വീണ്ടും നിയമസഭയിലേക്കെത്തുന്നത്.

Update: 2021-05-02 10:59 GMT
Advertising

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്താകമാനം ഇടത് തരംഗം ആഞ്ഞുവീശുന്നതിനിടെ ഏറ്റവും കൂടുതല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് ശൈലജ ടീച്ചര്‍ വീണ്ടും നിയമസഭയിലേക്കെത്തുന്നത്. യു.ഡി.എഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് റെക്കോഡ് ഭൂരിപക്ഷത്തില്‍ ശൈലജ മറികടന്നിരിക്കുന്നത്. മട്ടന്നൂര്‍ മണ്ഡലത്തില്‍ മത്സരിച്ച കെ.കെ ശൈലജ 61,035 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂർ മണ്ഡലത്തിൽ സി.പി.എം സ്ഥാനാര്‍ഥി എം ചന്ദ്രന്‍ 47, 671 വോട്ടുകളുടെ ഭൂരിപക്ഷം നേടിയതാണ് ഇതുവരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. അന്ന് ചന്ദ്രൻ തോല്‍പിച്ചത് ഡി.ഐ.സി സ്ഥാനാര്‍ഥിയായ എ രാഘവനെയാണ്. എൽഡിഎഫ് വൻവിജയം നേടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2006 ലേത്. എൽ.ഡി.എഫിന് 98 സീറ്റ് ലഭിച്ചപ്പോൾ യു.ഡിഎ.ഫിന് വിജയിക്കാൻ സാധിച്ചത് വെറും 42 സീറ്റുകളിൽ മാത്രമായിരുന്നു. എം ചന്ദ്രന്‍റെ റെക്കോര്‍ഡാണ് ഇന്ന് ശൈലജ മറികടന്നിരിക്കുന്നത്.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശൈലജ ടീച്ചര്‍ക്ക് ശേഷം ഏറ്റവുമധികം ഭൂരിപക്ഷത്തിന്‍റെ വോട്ടില്‍ ജയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി ധര്‍മ്മടത്ത് നിന്ന് വീണ്ടും നിയമസഭയിലെത്തുന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News