'ടാങ്ക് നിറഞ്ഞാൽ കുറച്ച് വെള്ളം പുറത്തുപോകും, ടാങ്കിന് അതുകൊണ്ട് കുഴപ്പമൊന്നുമില്ല': കെ. മുരളീധരന്‍

ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍

Update: 2021-09-14 08:30 GMT
Editor : rishad | By : Web Desk
Advertising

കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന കെ.പി അനിൽകുമാറിനെ പരിഹസിച്ച് കെ. മുരളീധരൻ എം.പി. ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. ഇനി അതിനെക്കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചു.

മുതിർന്ന നേതാക്കൾ കോൺഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടാങ്ക് ഫുൾ ആയിക്കഴിഞ്ഞാൽ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്തുപോയവർ പറയുന്ന ഒന്നിനോടും മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്  കെ.പി.അനിൽ കുമാർ കോൺഗ്രസ് വിട്ടതായി പ്രഖ്യാപിച്ചത്. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി ഞ്ഞായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു. കെ. സുധാകരനെതിരെ രൂക്ഷവിമര്‍ശനമാണ്  കെ.പി അനില്‍കുമാര്‍ നടത്തിയത്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തതെന്നായിരുന്നു അനില്‍കുമാറിന്റെ  പ്രതികരണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News