കെ.റെയിൽ: വിശദമായ പദ്ധതി രേഖ പുറത്തുവിടണമെന്ന് സിപിഐ

ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാറിനുണ്ട്- സി.ദിവാകരൻ

Update: 2021-12-25 06:11 GMT
Editor : Lissy P | By : Web Desk
കെ.റെയിൽ: വിശദമായ പദ്ധതി രേഖ  പുറത്തുവിടണമെന്ന് സിപിഐ
AddThis Website Tools
Advertising

കെ.റെയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ സർക്കാർ പുറത്ത് വിടണമെന്ന് സിപിഐ. അതുവരെ പരസ്യമായി തള്ളേണ്ട എന്ന നിലപാടാണ് സി.പി.ഐ എടുത്തിക്കുന്നത്. പദ്ധതിക്കെതിരെ സംസ്ഥാന കൗൺസിൽ യോഗത്തിൽ നിരവധി പ്രവർത്തകർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ ഈ വിഷയത്തിൽ സിപിഐക്ക് വ്യത്യസ്ത നിലപാടില്ലെന്ന് സി.പി.ഐ നേതാവ് സി.ദിവാകരൻ മീഡിയവണ്ണിനോട് പറഞ്ഞു. കെ.റെയിൽ സി.പി.എമ്മിന്റെ പ്രകടന പത്രികയിലുള്ളതാണ്. ആ പദ്ധതിക്കൊപ്പം ഘടക കക്ഷിയായ സി.പി.ഐ ഒപ്പം നിൽക്കും. യു.ഡി.എഫ്  പദ്ധതി തള്ളിപ്പറയുന്നത് പോലെ സി.പി.ഐ തള്ളിപ്പറയില്ല. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News