കെ. റെയിൽ: പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സി.പി.എം

വികസനത്തിന്റെ കാര്യത്തിൽ സി.പി.ഐ.എമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും എ.വിജയരാഘവൻ പറഞ്ഞു

Update: 2021-10-15 12:40 GMT
Advertising

പ്രതിപക്ഷത്തിൻ്റേത് വികസന കാര്യങ്ങളിൽ നിഷേധാത്മക സമീപനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കെ റെയിൽ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമായ മറുപടി നൽകിയതാണെന്നും ആർക്കും ആശങ്കയുണ്ടാവേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

" പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷവും പദ്ധതിയെ പിന്തുണയ്ക്കണം. ഗെയിലിനെതിരെയും സമരമുണ്ടായിരുന്നു. ഗെയിൽ യാഥാർഥ്യമായപ്പോൾ ജനങ്ങൾക്ക് ഗുണകരമായി" എ.വിജയരാഘവൻ പറഞ്ഞു.

വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളെ മറച്ചുവെച്ച് തെറ്റിദ്ധാരണ പരത്തുന്ന ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.കേരളത്തിന്റ മുന്നോട്ട് പോക്കിന് ഇത് തിരിച്ചടിയാകും.വ്യക്തതക്കുറവുള്ളവരാണ് വിമർശിക്കുന്നത്. യു.ഡി.എഫിന്റെ പദ്ധതി പ്രായോഗികമായ ഒന്നല്ലായിരുന്നുവെന്നും വിജരാഘവൻ അഭിപ്രായപ്പെട്ടു.

ഏറ്റവും കുറവ് വീടുകൾ നഷ്ടപ്പെടുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. രണ്ടിരട്ടിയും നാലിരട്ടിയും നഷ്ടപരിഹാരം നൽകും.ആർക്കും വിഷമമുണ്ടാക്കാത്ത തരത്തിൽ പദ്ധതി പ്രായോഗിമാക്കുമെന്നും എ.വിജയരാഘവൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധരായ ചില മാധ്യമങ്ങൾ ചില കാര്യങ്ങൾ ചികയും. എക്സ്പ്രസ് ഹൈവേയെ എതിർത്തു അല്ലെങ്കിൽ യോജിച്ചു എന്നതല്ല വിഷയം. വികസനത്തിന്റെ കാര്യത്തിൽ സി.പി.ഐ.എമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News