രാജിയില്ലെങ്കിൽ വേണ്ട, മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാം: കെ.സുധാകരൻ

'ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്'; ഉപദേശിക്കാൻ പാർട്ടിനേതൃത്വത്തിന് സാധിക്കണം'

Update: 2022-11-09 07:23 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാരാജേന്ദൻ മാപ്പുപറഞ്ഞാലും മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പൊതുമാപ്പ് പറയുന്നത് സ്ഥാനം ഒഴിയുന്നതിനേക്കാൾ വലുതാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

''മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് എന്റെ അഭിപ്രായം. മാപ്പ് പറഞ്ഞാൽ ഇക്കാര്യം പാർട്ടി ചർച്ച ചെയ്യും. ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയർക്ക് അത് ഉപദേശിക്കാൻ പാർട്ടിനേതൃത്വത്തിന് സാധിക്കണം''- സുധാകരൻ പറഞ്ഞു. 

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്ത് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മേയറുടെ മൊഴി. കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി. ഉപയോഗിച്ച ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണെന്ന് സംശയമുണ്ട്. പഴയ ലെറ്റർ പാഡിന്റെ ഹെഡറും സീലും വെച്ച് കത്ത് തയ്യാറാക്കിയതാവാമെന്നും ആര്യ രാജേന്ദ്രൻ മൊഴി നൽകി.

വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. മേയർ സമയം നൽകിയതു അനുസരിച്ച് ഇന്ന് ഉച്ച കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. തൻറെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടത്. തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു മുൻഗണന പട്ടിക തയ്യാറാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ കത്തയച്ചെന്നാണ് ആരോപണം. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News