മോൻസൻ മാവുങ്കൽ കേസ്; കെ സുധാകരൻ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും

വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്.

Update: 2023-06-13 01:34 GMT
Advertising

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. അപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്നും കോടതിയിൽ ആവശ്യപ്പെടും.

ബുധനാഴ്ച ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാൻ കോടതിയെ സമീപിക്കാനുള്ള സുധാകരന്റെ തീരുമാനം.

വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ പ്രതിയാക്കിയതിൽ കെ. സുധാകരന്റെ പ്രതികരണവും ഇന്നുണ്ടാകും.

സുധാകരനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എറണാകുളം അഡീഷനൽ സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

മോൻസനുമായി കെ. സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. 25 ലക്ഷം രൂപയിൽ 10 ലക്ഷം കെ. സുധാകരൻ കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് ക​ണ്ടെത്തൽ. ഇതിന്റെ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News